മലപ്പുറം: മലപ്പുറത്ത് മദ്രസയില്‍ വെച്ച് എട്ടുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച മദ്രസ അധ്യാപകന് ശിക്ഷ വിധിച്ച് കോടതി. 21 വര്‍ഷം തടവും ഒന്നര ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്. കൊഴിഞ്ഞില്‍ തേറമ്പില്‍ വീട്ടില്‍ മുഹമ്മദ് ആണ് പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്.
മഞ്ചേരി പ്രത്യേക പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. 2016 ജനുവരി മുതല്‍ ഏപ്രില്‍ വരെയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പെണ്‍കുട്ടിയെ ഇയാള്‍ മദ്രസയില്‍ വെച്ച് പലതവണ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് കേസ്. പോക്സോ നിയമത്തിലെ മൂന്ന് വകുപ്പുകള്‍ പ്രകാരമാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്.
also read: വഖഫ് വിഷയത്തില്‍ ആശങ്കയില്ല; സര്‍ക്കാര്‍ തീരുമാനം സ്വാഗതം ചെയ്ത് പൊന്നാനി ജനകീയ കൂട്ടായിമ
മൂന്നു വകുപ്പുകളിലും ഏഴ് വര്‍ഷംവീതം തടവിനാണ് ശിക്ഷിച്ചിരിക്കുന്നത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. തടവുശിക്ഷയ്ക്ക് പുറമേ ഒന്നര ലക്ഷം രൂപ പിഴയും നല്‍കണം. പിഴ അടച്ചില്ലെങ്കില്‍ മൂന്ന് വകുപ്പുകളിലായി ആറ് മാസം വീതം തടവുശിക്ഷയും അനുഭവിക്കണമെന്ന് കോടതി വിധിച്ചു. പിഴ തുകയില്‍ ഒന്നേകാല്‍ ലക്ഷം രൂപ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയ്ക്ക് നല്‍കണമെന്നും വിധിയില്‍ പറയുന്നു.