കൊഴിഞ്ഞാമ്പാറ: കബഡി താരം ഷോക്കേറ്റ് മരിച്ചു. ഫിലിപ്പ് ആല്‍വില്‍ പ്രിന്‍സ് ആണ് മരിച്ചത്. ഇരുപത്തിയേഴ് വയസ്സായിരുന്നു. ബന്ധു വീട്ടിലെത്തി തേങ്ങയിടുന്നതിനിടയില്‍ തോട്ടി വൈദ്യുതലൈനില്‍ തട്ടി ഷോക്കേല്‍ക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. വാളയാര്‍ അട്ടപ്പള്ളത്ത് ബന്ധുവായ റീത്ത തന്‍സിലാസിന്റെ വീട്ടിലെ പറമ്പില്‍ വെച്ചാണ് ഷോക്കേറ്റത്. മുളകൊണ്ട് നിര്‍മിച്ച തോട്ടികൊണ്ട് തേങ്ങ ഇടുകയായിരുന്നു. കഞ്ചിക്കോട് സബ് സ്റ്റേഷനില്‍ നിന്നും മലബാര്‍ സിമന്റസ് കമ്പനിയിലേക്ക് പോകുന്ന 64 കെവി ലൈനില്‍ തട്ടിയാണ് അപകടം ഉണ്ടായതെന്ന് പൊലീസ് പറയുന്നു.
also read: 13 ഇനങ്ങള്‍, ഓണത്തിന് പ്രത്യേക സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ഇത്തവണയും
ഷോക്കേറ്റ് തെറിച്ചുവീണ ഫിലിപ്പിനെ കഞ്ചിക്കോട് അഗ്നിരക്ഷാസേന ഉടന്‍ ജില്ലാ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ജീവന് രക്ഷിക്കാനായില്ല. സംസ്ഥാന സീനിയര്‍ കബഡി ടീമിലെ അംഗമാണ്. കോയമ്പത്തൂര്‍ രാമകൃഷ്ണ കോളജിലെ ഫിസിക്കല്‍ എജ്യുക്കേഷന്‍ വിഭാഗം അവസാനവര്‍ഷ വിദ്യാര്‍ഥിയാണ്.