കോഴിക്കോട്: തുഷാരഗിരി വെള്ളച്ചാട്ടത്തിന് സമീപം ഒരാളെ ഒഴുക്കില്‍ കാണാതായി. കോഴിക്കോട് നഗരത്തില്‍ നിന്ന് തുഷാരഗിരിയിലെത്തിയ അഞ്ചംഗ സംഘത്തിലുണ്ടായിരുന്ന ഒരാളെയാണ് ഒഴുക്കില്‍ കാണാതായത്. ഇയാളെ കണ്ടെത്തുന്നതിനായി തിരച്ചില്‍ തുടരുകയാണ്.
അഞ്ച് അംഗ സംഘത്തിലെ രണ്ടുപേരാണ് വെള്ളത്തില്‍ വീണത്. എന്നാല്‍ ഒരാളെ രക്ഷിച്ചു. ഒരാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ നടക്കുകയാണ്. ജലാശയത്തിലേക്കുള്ള പ്രവേശനം കര്‍ശനമായി നിരോധിച്ച സാഹചര്യത്തിലാണ് വീണ്ടും കോഴിക്കോട് ഒരു അപകടം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
പൊലീസ്, ഫയര്‍ഫോഴ്സ് സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തിലാണ് തുഷാരഗിരിയില്‍ തിരച്ചില്‍ നടക്കുന്നത്. അതേസമയം കഴിഞ്ഞ ആഴ്ച പതങ്കയത്ത് വെള്ളത്തില്‍ കാണാതായ യുവാവിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല.