പത്തനംതിട്ട: കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ദമ്പതികള്‍ക്ക് ദാരുണാന്ത്യം. മകന് ഗുരുതര പരിക്ക്. പത്തനംതിട്ട ജില്ലയിലെ അടൂര്‍ ഏനാത്ത് വെച്ചാണ് അപകടം. മടവൂര്‍ സ്വദേശി രാജശേഖര ഭട്ടതിരി, ഭാര്യ ശോഭ എന്നിവരാണ് മരിച്ചത്.
ബുധനാഴ്ച രാവിലെ 6.30ഓടെയാണ് നാടിനെ നടുക്കിയ അപകടം. ഇവരുടെ മകന് നിഖിലിനാണ് ഗുരുതരമായി പരിക്കേറ്റത്. നിഖിലിനെ കോട്ടയം മെഡില്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
also read: ഇന്നും വ്യാപക മഴ, എല്ലാ ജില്ലകളിലും യെല്ലോ അലേര്‍ട്ട്. ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന കാറും എതിര്‍ദിശയില്‍ നിന്നു വന്ന കാറുമാണ് കൂട്ടിയിടിച്ചത്. തിരുവനന്തപുരത്തുനിന്ന് വരികയായിരുന്ന കാറില്‍ ഉണ്ടായിരുന്നവരാണ് മരിച്ചത്.
എതിര്‍ദിശയില്‍ വന്ന കാറില്‍ ഉണ്ടായിരുന്ന നാല് യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അപകടത്തില്‍ കാറുകള്‍ പൂര്‍ണ്ണമായി തകര്‍ന്നു.