അഞ്ചുവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ആകാശിന്റെ ജീവിത സഖിയായി ഇന്തൊനീഷ്യക്കാരി ദേവി സിതി സെന്ദരി. പ്രണയത്തിന് അതിര്‍ത്തികളോ പരിമിധികളോ ഇല്ലെന്ന് ലോകത്തോട് വിളിച്ചുപറയുകയാണ് ഈ ദമ്പതികള്‍. പൊക്കം കുറഞ്ഞവരുടെ ഒളിംപിക്സിലെ മെഡല്‍ ജേതാവായ ആകാശിന്റെയും ദേവിയുടെയും പ്രണയം അത്രമേല്‍ ഹൃദ്യമായിരുന്നു.
ആകാശ്, ഉയരം കുറഞ്ഞവരുടെ വേള്‍ഡ് ഗെയിംസില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ മെര്ലിന് എന്നൊരു കായികതാരത്തെ പരിചയപ്പെട്ടു. ഗെയിംസ് കഴിഞ്ഞശേഷം സമൂഹമാധ്യമങ്ങളിലൂടെ മെര്‍ലിനുമായുളള സൗഹൃദം തുടര്‍ന്നു. ആകാശിന്റെ പോസ്റ്റുകളില്‍ ചിലത് മെര്ലിന് ഷെയര്‍ ചെയ്യാറുണ്ട്.
also read: ഈദ്ഗാഹിനിടെ കുഴഞ്ഞുവീണു, വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
ആ പോസ്റ്റുകള്‍ കണ്ടാണ് മെര്‍ലിന്റെ കൂട്ടുകാരിയായ ദേവിആകാശിന് ഫ്രണ്ട് റിക്വസ്റ്റ് അയയ്ക്കുന്നത്. ആകാശ് മെര്‍ലിനോട് ചോദിച്ചപ്പോള്‍ സഹപാഠിയാണെന്നും സുഹൃത്താക്കിക്കോളൂ എന്നുമായിരുന്നു മറുപടി. അങ്ങനെ ആകാശും ദേവിയും സുഹൃത്തുക്കളായി.
പരസ്പരം സന്ദേശങ്ങള്‍ അയയ്ക്കാന്‍ തുടങ്ങി. ഇങ്ങനെ സൗഹൃദം ശക്തമാവുകയും ഇതു പ്രണയത്തിലേക്ക് വഴിമാറുകയും ചെയ്തു. ഇപ്പോള്‍ 5 വര്‍ഷമായി. ഇതിനിടയില്‍ നേരിട്ട് കാണാന്‍ ഒരിക്കലും സാധിച്ചില്ല. അങ്ങനെയിരിക്കെ 2020 ല്‍ ഇന്തൊനീഷ്യയില്‍ പോയി കാണാന്‍ അവസരമുണ്ടായി.
എന്നാല്‍ അപ്പോഴേക്കും കോവിഡ് വില്ലനായി. അതിനിടയില്‍ മാതാപിതാക്കളുമായി വിവാഹക്കാര്യം സംസാരിച്ചു തുടങ്ങി. കോവിഡ് പ്രശ്നങ്ങള്‍ തീര്‍ന്നു വിവാഹം നടത്താമെന്നും തീരുമാനിച്ചു. അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിലായിരുന്നു ചടങ്ങ്. ദേവിയുടെ അച്ഛന് സുഹര്‍ടോയോ, അമ്മ സിതി സരഹ് എന്നിവര്‍ പങ്കെടുത്തു.