കാസര്‍കോട്: ബൈക്കില്‍ ദേശീയ പര്യടനത്തിനിറങ്ങിയ യുവാവ് സുഹൃത്തിന്റെ വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു. തൃശൂര്‍ എസ്എല്‍ പുരത്ത് പി എസ് അര്ജുന് ആണ് കഴിഞ്ഞ ദിവസം കാസര്‍കോട്ടെ സുഹൃത്തിന്റെ വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചത്.
മുപ്പത്തിയൊന്ന് വയസ്സായിരുന്നു. ചീമേനിയിലെ വണ്ണാത്തിക്കാനത്തെ മോഹനന്റെ വീട്ടിലാണ് അര്ജുന് കുഴഞ്ഞു വീണത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ബൈക്കില്‍ രാജ്യമാകെ യാത്ര ചെയ്യുക എന്നത് അര്‍ജുന്റെ ആഗ്രഹമായിരുന്നു.
also read: മലവെള്ളപ്പാച്ചിലില്‍ കാര്‍ ഒഴുക്കില്‍പ്പെട്ടു, ഒന്‍പതുപേര്‍ക്ക് ദാരുണാന്ത്യം, നടുക്കം
വിദേശത്ത് മെക്കാനിക്കല്‍ എന്‍ജിനിയറായ അര്ജുന് ആറ് മാസം മുന്‍പാണ് നാട്ടിലെത്തിയത്. തുടര്‍ന്ന് ചൊവ്വാഴ്ച ബൈക്കില്‍ തൃശൂരില്‍ നിന്നാണ് അര്ജുന് യാത്ര തുടങ്ങിയത്. തൃശൂരില്‍ നിന്ന് വരുന്ന വഴി കൈ കുഴഞ്ഞു. തുടര്‍ന്ന് അര്ജുന് തലശേരിയില്‍ വെച്ച് ഡോക്ടറെ കാണുകയും ഇസിജി എടുക്കുകയും ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു.
വൈകീട്ടോടെ സുഹൃത്തായ മോഹനന്റെ വീട്ടിലെത്തി. ആദ്യ ദിവസം മോഹനന്റെ വീട്ടില്‍ താമസിച്ച് പിറ്റേ ദിനം യാത്ര തുടരാം എന്നായിരുന്നു പദ്ധതി. എന്നാല്‍ രാത്രി ഭക്ഷണം കഴിച്ചതിന് പിന്നാലെ കുഴഞ്ഞവീഴുകയായിരുന്നു.