അതിശക്തമായ മഴയില്‍ കാര്‍ പുഴയില്‍വീണ് ഒന്‍പതുപേര്‍ക്ക് ദാരുണാന്ത്യം. ഉത്തരാഖണ്ഡിലാണ് നടുക്കുന്ന സംഭവം. നൈനിറ്റാള്‍ ജില്ലയിലെ രാമനഗരിലുള്ള ധേല നദിയില്‍ പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് കാര്‍ അപകടത്തില്‍പ്പെട്ടത്. ഒരാളെ രക്ഷപ്പെടുത്തി.
അഞ്ചുപേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. കനത്തമഴയെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ കാര്‍ ഒഴുക്കില്‍പ്പെട്ടതായാണ് വിവരം. പുലര്‍ച്ചെ രണ്ടുമണി മുതല്‍ പ്രദേശത്ത് നിര്‍ത്താതെയുള്ള ശക്തമായ മഴയുണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു.
also read: ആഡംബര വീടിനെ വെല്ലുന്ന സൗകര്യങ്ങള്‍, കൊച്ചിയില്‍ പുതിയ ഫ്ളാറ്റ് സ്വന്തമാക്കി നടന് മോഹന്‍ലാല്‍
അപകടത്തില്‍പ്പെട്ടവര്‍ പഞ്ചാബ് സ്വദേശികളാണെന്നാണ് വിവരം. രക്ഷാപ്രവര്‍ത്തനത്തിന് അദ്യം സ്ഥലത്തെത്തിയവര്‍ ട്രാക്ടറുകള്‍ ഉള്‍പ്പെടെ ഉപയോഗിച്ച് കാര്‍ കരയിലേക്ക് വലിച്ച് കയറ്റാന്‍ ശ്രമിച്ചു. വലിയ കല്ലുകള്‍ ഉള്‍പ്പെടെ വീണതിനാല്‍ കാര്‍ ഇതുവരെയും വലിച്ച് കരയിലേക്ക് കയറ്റാനായിട്ടില്ല.