തൊടുപുഴ: ഇടുക്കിയില്‍ കൊറോണ വൈറസ് ബാധിച്ച് അബോധാവസ്ഥയിലായ ഇരുപത്തിയാറുകാരി മരിച്ചു. നഴ്സ് നീതു ജോസഫ് ആണ് മരിച്ചത്. ഹൈദരാബാദില്‍ നഴ്സായിരുന്നതിനിടെയാണ് നീതു കോവിഡ് ബാധിച്ച് അബോധാവസ്ഥയിലായത്.
ചക്കിക്കാവ് പുത്തന്‍പുരയ്ക്കല്‍ കുഞ്ഞുമോന്റെയും സൂസിയുടെയും മകളാണ് നീതു. അബോധാവസ്ഥയില്‍ ആറുമാസമായി ചികിത്സയിലായിരുന്നു നീതു. കരിപ്പുഴ ആശുപത്രിയില്‍ കഴിയവെ വ്യാഴാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്.
also read: അതിശക്തമായ മഴ, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
ഹൈദരാബാദില്‍നിന്ന് നാട്ടില്‍ എത്തിച്ച നീതുവിനെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരുന്നു. വിദഗ്ധ പരിശോധനയില്‍ തലച്ചോറിലേക്കുള്ള ഓക്സിജന്റെ അളവ് കുറഞ്ഞ് അണുബാധയുണ്ടായതായി കണ്ടെത്തി. സഹോദരങ്ങള്‍: നീനു സിജോ ആന്റണി, നിമ്മി.