പത്തനംതിട്ട : നഗരത്തിലെ മത്സ്യ വ്യാപാര കേന്ദ്രത്തിൽ നിന്നു നഗരസഭയുടെ ആരോഗ്യ വിഭാഗം പഴകിയ മത്സ്യം പിടിച്ചെടുത്തു. 40 കിലോയോളം വരുന്ന പഴകിയ മത്സ്യം ആണ് അധികൃതർ പിടിച്ചെടുത്തത്. പ്ലാസ്റ്റിക് പരിശോധനയുമായി ബന്ധപ്പെട്ട് നടത്തിയ റെയ്ഡിനിടെയാണു വ്യാപാര കേന്ദ്രത്തിൽ നിലത്ത് വെറുതെ ഇട്ടിരിക്കുന്ന മത്സ്യം ആരോഗ്യവിഭാഗം പ്രവർത്തകരുടെ ശ്രദ്ധയിൽപ്പെട്ടത്.
തുടർന്ന് നടത്തിയ പരിശോധനയിൽ പഴകിയതാണെന്നും ഭക്ഷ്യയോഗ്യമല്ലന്നും മനസ്സിലായി. ശേഷം, ഇതു പിടിച്ചെടുത്തു നശിപ്പിച്ചു. വ്യാപാര കേന്ദ്രത്തിനു നോട്ടിസ് നൽകുകയും പിഴചുമത്തുകയും ചെയ്തു. പരിശോധനയിൽ നഗരസഭ ആരോഗ്യ വിഭാഗം സൂപ്പർവൈസർ ഫൈസൽ മുഹമ്മദ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സ്കറിയ, ദീപു രാഘവൻ, സുജിത എസ്.പിള്ള എന്നിവർ പങ്കെടുത്തു.