തൊടുപുഴ: സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. ഇടുക്കി ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍, നഴ്സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സിബിഎസ്ഇ- ഐസിഎസ്ഇ സ്കൂളുകള്‍, പ്രൊഫഷണല്‍ കോളജുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് കളക്ടര്‍ അവധി നല്‍കിയത്.
അതേസമയം, മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റമുണ്ടാകില്ല. അവധി കാരണം നഷ്ടപ്പെടുന്ന പഠനസമയം ക്രമീകരിക്കുന്നതിന് വിദ്യാലയ മേധാവികള്‍ നടപടി സ്വീകരിക്കണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
also read: ‘സ്വതന്ത്ര തീരുമാനം’; മന്ത്രി സജി ചെറിയാന് രാജിവെച്ചു
ഇടുക്കി ജില്ലയിലെ എല്ലാ താലൂക്കുകളിലും വ്യാപകമായ മഴ റിപ്പോര്‍ട്ട് ചെയ്തു. ശക്തമായ കാറ്റിലും മരങ്ങള്‍ വീണും മണ്ണിടിച്ചില്‍ മൂലവും ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഗതാഗതം തടസപ്പെടുന്ന സാഹചര്യവുമുണ്ട്. ശക്തമായ മഴ ഇപ്പോഴും തുടരുകയാണ്.