തിരുവനന്തപുരം: മന്ത്രി സജി ചെറിയാന് രാജിവെച്ചു. ഭരണഘടന വിരുദ്ധ പരാമര്‍ശത്തിലാണ് രാജി. മുഖ്യമന്ത്രി പിണറായി വിജയന് സജി ചെറിയാന് രാജിക്കത്ത് കൈമാറി. രണ്ടാം പിണറായി മന്ത്രിസഭയിലെ ആദ്യ രാജിയാണ് സജി ചെറിയാന്റേത്.
അതേസമയം, സ്വതന്ത്ര തീരുമാനമാണ് മന്ത്രിസ്ഥാനത്ത് നിന്നുള്ള രാജിയെന്ന് സജി ചെറിയാന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഭരണഘടനാ ലംഘന പരാമര്‍ശത്തില്‍ സജി ചെറിയാനെ പിന്തുണയ്ക്കാതെ സിപിഐഎം കേന്ദ്ര നേതൃത്വം രംഗത്തെത്തിയിരുന്നു.
ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വിഷയത്തിലെ നിലപാട് വ്യക്തമാക്കിയില്ല. സംസ്ഥാനത്തെ നേതാക്കള്‍ യോഗം ചേര്‍ന്ന് തീരുമാനമെടുക്കട്ടെയെന്നാണ് യെച്ചൂരി പ്രതികരിച്ചത്.
സംസ്ഥാന നേതാക്കളുമായി താന്‍ സംസാരിച്ചെന്നും ഉചിതമായ തീരുമാനം ഉടന്‍ ഉണ്ടാകും എന്നും യെച്ചൂരി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സജി ചെറിയാന് രാജി പ്രഖ്യാപിച്ചത്.