ചേര്‍ത്തല: സര്‍ക്കാര്‍ ജോലിക്കാരനെന്ന് പറഞ്ഞ് പറ്റിച്ച് വിവാഹമോചിതരായ സ്ത്രീകളെ വിവാഹവാഗ്ദാനം നല്കി കബളിപ്പിച്ച് പണം തട്ടിയെടുക്കുന്ന യുവാവ് പിടിയില്‍. തിരുവനന്തപുരം ജില്ലയിലെ ചെമ്പഴന്തി ചെറുകുന്നം പങ്കജ മന്ദിരത്തില്‍ എച്ച്.യു.വിഷ്ണുവിനെയാണ് (27) പോലീസ് അറസ്റ്റ് ചെയ്തത്.
ചേര്‍ത്തല തെക്ക് സ്വദേശിനി ചേര്‍ത്തല ഡിവൈ.എസ്.പിക്ക് നല്കിയ പരാതിയെ തുടര്‍ന്ന് അര്‍ത്തുങ്കല്‍ പൊലീസാണ് വിഷ്ണുവിനെ അറസ്റ്റ് ചെയ്തത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണെന്ന വ്യാജേനയാണ് വിഷ്ണു സ്ത്രീകളെ വിവാഹമോചിതരായ സ്ത്രീകളെ സമീപിച്ചിരുന്നത്.
also read : അയല്‍വാസി സ്ഥാപിച്ച വൈദ്യുതി വേലിക്ക് സമീപം വീട്ടമ്മ മരിച്ച നിലയില്‍, ഷോക്കേറ്റതാണെന്ന് ഭര്‍ത്താവ്
വിവാഹ മോചിതരായ സ്ത്രീകള്‍ അംഗങ്ങളായ മാട്രിമോണിയല്‍ സൈറ്റില്‍ നിന്നാണ് വിഷ്ണു വിവരങ്ങള്‍ ശേഖരിച്ചിരുന്നത്. ശേഷം, വിവാഹ വാഗ്ദാനം നല്കി അടുത്തു കൂടിയശേഷം ഘട്ടംഘട്ടമായി പണം വാങ്ങുന്നതാണ് രീതി. സമൂഹമാധ്യമങ്ങളില്‍ തന്റെ ചിത്രം ഉപയോഗിക്കാതെ സുമുഖരായ മറ്റ് പുരുഷന്മാരുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയാണ് സ്ത്രീകളെ വലയിലാക്കുന്നത്.
തട്ടിയെടുത്ത പണം ഉപയോഗിച്ച് വന്‍കിട ഹോട്ടലുകളില്‍ മുറിയെടുത്ത് ആഢംബര ജീവിതം നയിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. അവിവാഹിതനായ വിഷ്ണുവിന് പ്രത്യേകിച്ച് ജോലികളൊന്നുമില്ല. എറണാകുളം കളക്ട്രേറ്റിലെ റവന്യൂ ഉദ്യോഗസ്ഥന് ചമഞ്ഞാണ് ചേര്‍ത്തല സ്വദേശിനിയെ വിഷ്ണു പരിചയപ്പെട്ടത്.
2021ലാണ് സംഭവം. താന്‍ വിവാഹമോചിതനാണെന്നും മുംബൈ പോര്‍ട്ടില്‍ ഉയര്‍ന്ന ശമ്പളത്തില്‍ ജോലി ശരിയായിട്ടുണ്ടെന്നും നിലവിലെ ജോലി രാജിവയ്ക്കുകയാണെന്നും വിഷ്ണു ചേര്‍ത്തല സ്വദേശിനിയോട് ഫോണിലൂടെ പറഞ്ഞു. തുടര്‍ന്ന് വിവിധ ആവശ്യങ്ങള്‍ പറഞ്ഞ് പലതവണയായി ഗൂഗിള്‍ പേ വഴി ഏഴുലക്ഷം രൂപവാങ്ങി.
26000രൂപയുടെ ഫോണും കൈക്കലാക്കി. സുഹൃത്ത് അരുണെന്ന് പറഞ്ഞ് വിഷ്ണു തന്നെ യുവതിയുടെ വീട്ടിലെത്തി ഫോണ്‍ വാങ്ങിയെടുത്തത്. എന്നാല്‍ പിന്നീട് ഇയാളുടെ ഒരു വിവരവുമില്ലാതെയായി. തുടര്‍ന്നാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്.