കൊല്ലം: വിവാഹനിശ്ചയം കഴിഞ്ഞ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിശ്രുത വരനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ജില്ലയിലെ ഓടനാവട്ടം മുട്ടറയിലാണ് സംഭവം. പ്രാക്കുളം കോളനിയില്‍ താമസിക്കുന്ന സന്ധ്യാഭവനില്‍ സന്ധ്യ (22) ആത്മഹത്യ ചെയ്ത കേസില്‍ കൊട്ടാരക്കര പുത്തൂര്‍ പാങ്ങോട് മനീഷ് ഭവനില്‍ അനീഷിനെയാണ് പൂയപ്പളളി പൊലീസ് അറസ്റ്റ് ചെയ്തത്.
രണ്ടുമാസമായി ഒളിവിലായിരുന്ന പ്രതിയെ പൂയപ്പള്ളി പൊലീസാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഏപ്രില്‍ 27ന് വീട്ടിനുള്ളിലെ കിടപ്പുമുറിയിലാണ് സന്ധ്യ തൂങ്ങിമരിച്ചത്. സ്ത്രീധനം ചോദിച്ച് അനീഷ് സന്ധ്യയെ വിഷമിച്ചിരുന്നതായി പോലീസ് ആത്മഹത്യാക്കുറിപ്പില്‍ കണ്ടെത്തി.
also read: വാഹനത്തിന്റെ ടയര്‍ മണലില്‍ താഴ്ന്നു, മരുഭൂമിയില്‍ കുടുങ്ങിയ രണ്ടുപേര്‍ മരിച്ചു
സന്ധ്യയുമായി പ്രണയത്തിലായിരുന്ന അനീഷാണു തിടുക്കത്തില്‍ വിവാഹത്തിന് താല്പര്യമെടുത്തത്. ആറു മാസം കഴിഞ്ഞു വിവാഹം നടത്താന്‍ പിന്നീട് ഇരുവീട്ടുകാരും നിശ്ചയിച്ചു. പക്ഷേ സ്ത്രീധനമായി ഒന്നും വേണ്ടെന്ന് പറഞ്ഞിരുന്ന അനീഷിന്റെ സ്വഭാവം നിശ്ചയത്തിനുശേഷം മാറി.
സ്ത്രീധനവും ബൈക്കും വേണമെന്നാവശ്യപ്പെട്ടു നിരന്തരം സന്ധ്യയോടു വഴക്കായി. മൊബൈല്‍ ഫോണിലൂടെ സന്ധ്യ മരിക്കുന്നതിനു മുന്‍പും ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. സന്ധ്യ തൂങ്ങിമരിച്ച ദിവസം അനീഷ് 12 പ്രാവശ്യം സന്ധ്യയെ ഫോണ്‍ ചെയ്തതായി കണ്ടെത്തി.
ഒളിവില്‍പോയ അനീഷ് പിന്നീട് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിനു ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് പൂയപ്പളളി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.