ഒമാനിലെ മരുഭൂമിയില്‍ കുടുങ്ങിയ രണ്ടുപേര്‍ മരിച്ചു. തമിഴ്നാട് സ്വദേശികളാണ് മരിച്ചത്. മരുഭൂമിയില്‍ തൊഴില്‍ ആവശ്യങ്ങള്‍ക്കായി പോയ തിരുനെല്‍വേലി സ്വദേശി സയ്യിദ് മുഹമ്മദ് അമീസ് തിരുച്ചിറപ്പള്ളി രാധനെല്ലൂര്‍ സ്വദേശി ഗണേഷ് വര്ധാന് എന്നിവരാണ് മരിച്ചത്.
ചൊവ്വാഴ്ചയാണ് ദോഫാര്‍ തുംറൈത്തിന് അടുത്ത് ഒമാന്റെ അതിര്‍ത്തിപ്രദേശമായ ഒബാറില്‍ സര്‍വേ ജോലിക്കായി ഇരുവരും പോയത്. മരുഭൂമിയില്‍ ഇവര്‍ മരിച്ചുകിടക്കുന്നത് സ്വദേശികളാണ് ആദ്യം കണ്ടത്.
ഇരുവരും സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ടയര്‍ മണലില്‍ താഴ്ന്ന നിലയിലായിരുന്നു. ഇവര്‍ വിവരം അധികൃതരെ അറിയിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ എയര്‍ ലിഫ്റ്റ് ചെയ്ത് സലാല സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയിലേയ്ക്ക് മാറ്റി .