ഇടുക്കി: മൈലാടുംപാറയില്‍ നിര്‍ത്തിയിട്ടിരുന്ന ജീപ്പിന് മുകളിലേയ്ക്ക് വന്മരം വീണു. മൈലാടുംപാറ ടൗണിന് സമീപത്തായാണ് അപകടം സംഭവിച്ചത്. ശക്തമായ കാറ്റിലും മഴയിലും വന്മരം ജീപ്പിന് മുകളിലേക്ക് പതിക്കുകയായിരുന്നു.
രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. അതിശക്തമായ കാറ്റും മഴയുമായിരുന്നു ഇവിടെ രാവിലെ മുതല്‍. വന്മരം ജീപ്പിന് മുകളിലേക്ക് പതിക്കുകയായിരുന്നു. ഈ സമയം വഹനത്തില്‍ സഞ്ചരിച്ചിരുന്നവര്‍ അടുത്തുള്ള കടയിലേക്ക് പോയിരുന്നു.
അതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. അപകടത്തില്‍ ജീപ്പ് ഭാഗികമായി തകര്‍ന്നു. സംഭവം നാട്ടുകാരെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്.