ഒരു കൊച്ചുകുട്ടിയുടെ കൗതുകമുണര്‍ത്തുന്ന വീഡിയോയാണ് ഇന്ന് സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. കുഞ്ഞു കല്ലുകള്‍ കൊണ്ട് കുട്ടി മജീഷ്യന്റെ അമ്പരപ്പിക്കുന്ന മാജിക് വീഡിയോയാണിത്. ജൂണ്‍ 9ന് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വിഡിയോ ആണ് ഇപ്പോള്‍ വൈറലായത്.
വീഡിയോ ഇതിനോടകം സോഷ്യല്‍മീഡിയയിലൂടെ കണ്ടത് 12 കോടിയിലേറെ ആളുകളാണ്. സഹില്‍ അസം എന്ന വ്യക്തിയാണ് വിഡിയോ പോസ്റ്റ് ചെയ്തത്. പ്രത്യേകിച്ച് മറ്റു കാപ്ഷനുകളൊന്നും കൂടാതെ ടാലന്റഡ് സ്റ്റുഡന്റ് എന്നു മാത്രം വിഡിയോയ്ക്കകത്ത് ചേര്‍ത്താണ് വീഡിയോ പങ്കുവെച്ചത്.
അദ്ഭുതത്തോടെ സഹപാഠികളെല്ലാം ഡസ്ക്കിനു ചുറ്റും നില്‍ക്കെയാണ് വിദ്യാര്‍ത്ഥിയുടെ മാജിക്കല്‍ പ്രകടനം.. നിരവധി കമന്റുകളാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്. മാജിക്ക് മാത്രമല്ല, ബാലന്റെ ഹെയര്‍ സ്റ്റൈലും ലുക്കും കമന്റില്‍ ഇടം നേടുന്നുണ്ട്. അവന് ഇന്ത്യന്‍ ജസ്റ്റിന് ബീബറാണെന്നും കമന്റുണ്ട്.