പാലക്കാട്: പാലക്കാട് പേ വിഷബാധയേറ്റ് കോളജ് വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ പ്രതികരിച്ച് ഡിഎംഒ. വാക്സിന്റെ അപാകതയല്ലെന്നും മുറിവിന്റെ ആഴം കൂടിയതുകൊണ്ടാകാം പേവിഷ ബാധയേറ്റതെന്നും ഡിഎംഒ പറഞ്ഞു
ഇക്കാര്യം റാപ്പിഡ് റെസ്പോണ്‍സ് ടീം പരിശോധിക്കും.
കോളേജ് വിദ്യാര്‍ത്ഥിനിയായ ശ്രീലക്ഷ്മിയാണ് പേ വിഷ ബാധയേറ്റ് മരിച്ചത്. കടിച്ച പട്ടിക്ക് വാക്സിന് നല്‍കിയിരുന്നില്ലെന്നും പെണ്‍കുട്ടിക്ക് വാക്സിന് കൃത്യസമയത്ത് നല്‍കിയിരുന്നതായും പെണ്‍കുട്ടിക്ക് നാല് ഡോസ് വാക്സിന് കൃത്യസമയത്ത് തന്നെ നല്‍കിയിരുന്നുവെന്നും ഡിഎംഒ പറഞ്ഞു.
also read: മകന്റെ രണ്ടാംജന്മദിനം ആഘോഷമാക്കാന്‍ അമ്മയില്ല, ജോബിയയുടെ വേര്‍പാടില്‍ വേദനയോടെ ഒരു നാട്
ശ്രീലക്ഷ്മിയുടെ ശരീരത്തിലെ മുറിവ് വളരെ ആഴത്തിലായിരുന്നു. അത് കാരണാമാകാം പേ വിഷബാധയേറ്റ് മരിക്കാന്‍ ഇടയായതെന്നാണ് സംശയിക്കുന്നത്. കടിച്ചത് വളര്‍ത്തുപട്ടിയായിരുന്നില്ലെന്നും അതിന് വാക്സിന് നല്‍കിയിരുന്നില്ലെന്നും ഡിഎംഒ പറഞ്ഞു.
മേയ് മുപ്പതിനാണ് നായ ശ്രീലക്ഷ്മിയുടെ കൈയ്യില്‍ കടിച്ചത്. രാവിലെ കോളജിലേക്ക് പോകാന്‍ റോഡിലേക്ക് നടക്കുന്നതിനിടയിലായിരുന്നു ആക്രമണം. വാക്സിനെടുത്തിരുന്നു. യാതൊരുവിധ ആരോഗ്യപ്രശ്നങ്ങളും ശ്രീലക്ഷ്മിക്കുണ്ടായിരുന്നില്ല.
കഴിഞ്ഞദിവസം പരീക്ഷ കഴിഞ്ഞ് വന്നതിന് പിന്നാലെ ക്ഷീണം തോന്നി. ഭക്ഷണം കഴിക്കാനാകാത്ത സാഹചര്യമായി. പിന്നാലെയാണ് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ ശ്രീലക്ഷ്മി മരിച്ചു.