മലപ്പുറം: കണക്കില്‍പ്പെടാത്ത പണവുമായി വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ വിജിലന്‍സിന്റെ പിടിയില്‍. മലപ്പുറത്താണ് സംഭവം. വഴിക്കടവ് ചെക്പോസ്റ്റിലെ എംഎംവിഐ ബി ഷഫീസിനെയാണ് രാവിലെ വിജിലന്‍സ് പിടികൂടിയത്. 50,700 രൂപ ഇയാളില്‍ നിന്നും വിജിലന്‍സ് പിടിച്ചെടുത്തു.
മൂന്ന് ദിവസത്തെ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ഇയാളെ വിജിലന്‍സ് സംഘം പിടികൂടിയത്. തുടര്‍ന്ന് കണക്കില്‍പ്പെടാത്ത പണവും കണ്ടെത്തുകയായിരുന്നു. പണത്തിന്റെ ഉറവിടം ഷഫീസ് തുറന്നുപറഞ്ഞില്ല. അതിനിടെ ഷഫീസ് ബോധരഹിതനായി.
പരിശോധനയ്ക്കിടെയായിരുന്നു സംഭവം, ഷഫീസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജിലാണ് പ്രവേശിപ്പിച്ചത്. വഴിക്കടവ് ചെക്പോസ്റ്റില്‍ വിജിലന്‍സിന്റെ പരിശോധന തുടരുകയാണ്.