മലപ്പുറം; ആദ്യരാത്രിയില്‍ ഭാര്യയുടെ ആഭരണങ്ങളും പണവുമായി 45കാരന് അറസ്റ്റില്‍. മലപ്പുറത്താണ് സംഭവം. വയനാട് മാനന്തവാടി പള്ളിപ്പറമ്പന്‍ മുഹമ്മദ് ജലാല്‍ ആണ് പിടിയിലായത്. പത്തൊന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇയാള്‍ അറസ്റ്റിലായത്.
പായിമ്പാടം സ്വദേശിനിയായ യുവതിയെ മുഹമ്മദ് ജലാല്‍ ചില സുഹൃത്തുക്കളുടെ സഹായത്തോടെയാണ് ആള്‍മാറാട്ടം നടത്തിയാണ് വിവാഹം ചെയ്തത്. വിവാഹം കഴിഞ്ഞ രാത്രിയില്‍ തന്നെ ഇയാളെ കാണാതാവുകയായിരുന്നു, ഒപ്പം യുവതിയുടെ ആഭരണങ്ങളും പണവും.
also read: തേപ്പുപെട്ടിയില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമം, മലപ്പുറം സ്വദേശി പിടിയില്‍
പിന്നീട് മുഹമ്മദ് ജലാലിനുവേണ്ടി അന്വേഷണം ഊര്‍ജ്ജിതമായിരുന്നെങ്കിലും ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. സി.ഐ. മഞ്ജിത് ലാല്‍, സീനിയര്‍ സി.പി.ഒ. സി.എ. മുജീബ്, സി.പി.ഒ. സാബിര്‍ അലി എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.