കണ്ണൂര്‍: സ്വകാര്യ ബസ് മറിഞ്ഞ് ഒരു സ്ത്രീ മരിച്ചു. കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് കുറ്റിക്കോല്‍ ദേശീയ പാതയിലാണ് അപകടം. അപകടത്തില്‍ ഒട്ടേറെപ്പേര്‍ക്ക് പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റവരെ കണ്ണൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. അമിത വേഗതയാണ് അപകട കാരണം.
പയ്യന്നൂരിലേക്ക് പോവുകയായിരുന്ന പിലക്കുന്നുമ്മേല് ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
also read: കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നു, 24 മണിക്കൂറിനുള്ളില്‍ 14,506 പുതിയ കേസുകള്‍
ബസ്സിന്റെ മുന്‍ഭാഗത്തിരുന്ന് യാത്ര ചെയ്തിരുന്ന സ്ത്രീയാണ് മരിച്ചത്. കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സായ ജോബിയാ എന്നയാളാണ് മരിച്ചത്. അപകട സ്ഥലത്തുവെച്ചുതന്നെ മരിച്ചു.
അമിത വേഗത്തില്‍ വന്ന ബസ് നിയന്ത്രണം വിട്ട് റോഡില്‍ നിന്ന് തെന്നിമാറി റോഡിന്റെ വീതികൂട്ടുന്നതിനായി ഏറ്റെടുത്തിട്ടുള്ള ഭാഗത്തേക്ക് മറിയുകയായിരുന്നു. സംഭവം നാടിനെ ഒന്നടങ്കം നടുക്കിയിരിക്കുകയാണ്.