ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ 14,506 പുതിയ കൊവിഡ് കേസുകളും, 30 മരണങ്ങളും രേഖപ്പെടുത്തിയതായാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍. ഈ സാഹചര്യത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായും പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
രാജ്യത്തൊട്ടാകെ 11,574 പേര് ആശുപത്രി വിട്ടതായും, 4,28,08,666 പേര്‍ക്ക് രോഗമുക്തി ലഭിച്ചതായും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. 98.57 ശതമാനമാണ് രോഗമുക്തി നിരക്ക്.ഇന്ത്യയിലാകമാനം കൊവിഡ് കേസുകള്‍ 99,602 ആയി ഉയര്‍ന്നതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
also read: പടിഞ്ഞാറന്‍ കാറ്റ് ശക്തമാകുന്നു, കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത, ജാഗ്രത
ഇതില്‍ ഇന്നലെ രജിസ്റ്റര്‍ ചെയ്തത് 96,700 സജീവ കേസുകളാണ്. 24 മണിക്കൂറിനുള്ളില്‍ 2,902 കേസുകളുടെ വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ആകെ മൊത്തമുള്ള കേസുകളില്‍ 0.22 ശതമാനമാണ് സജീവ കൊവിഡ് കേസെന്നാണ് കണക്കുകള്‍. 3.35 ശതമാനമാണ് ജൂണ്‍ 29 ലെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക്.
ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് രോ?ഗികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ 14,506 പുതിയ കൊവിഡ് കേസുകളും, 30 മരണങ്ങളും രേഖപ്പെടുത്തിയതായാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍. ഇതുപ്രകാരം രാജ്യത്തൊട്ടാകെ 11,574 പേര് ആശുപത്രി വിട്ടതായും, 4,28,08,666 പേര്‍ക്ക് രോ?ഗമുക്തി ലഭിച്ചതായും കണക്കുകള്‍ സൂചിപ്പിക്കുന്നു.
98.57 ശതമാനമാണ് രോഗമുക്തി നിരക്ക്.ഇന്ത്യയിലാകമാനം കൊവിഡ് കേസുകള്‍ 99,602 ആയി ഉയര്‍ന്നതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതില്‍ ഇന്നലെ രജിസ്റ്റര്‍ ചെയ്തത് 96,700 സജീവ കേസുകളാണ്. 24 മണിക്കൂറിനുള്ളില്‍ 2,902 കേസുകളുടെ വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ആകെ മൊത്തമുള്ള കേസുകളില്‍ 0.22 ശതമാനമാണ് സജീവ കൊവിഡ് കേസെന്നാണ് കണക്കുകള്‍. 3.35 ശതമാനമാണ് ജൂണ്‍ 29 ലെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക്.