കോട്ടയം: പന്ത്രണ്ടു വയസുകാരിക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ ആള് പിടിയില്‍. കോട്ടയം മുണ്ടക്കയത്താണ് സംഭവം. കൊടുകുത്തി സ്വദേശി സുനീഷ് സുരേന്ദ്രനെയാണ് മുണ്ടക്കയം പൊലീസ് അറസ്റ്റ് ചെയ്തത്. ചെവ്വാഴ്ചയാണ് സംഭവം.
വേലനിലം ജംഗ്ഷനിലെ തൊമ്മന് റോഡില്‍ വെച്ചാണ് നഗ്നതാപ്രദര്‍ശനം. സ്വകാര്യ മൊബൈല്‍ കമ്പനിയുടെ ടെക്നീഷ്യനാണ് സുനീഷ്. ഇയാള്‍ സമീപത്തെ ടവറിന് സമീപത്ത് പോയി മടങ്ങി വരുമ്പോഴാണ് പെണ്‍കുട്ടികളോട് മോശമായി പെരുമാറിയത്.
also read: അട്ടപ്പാടിയിൽ ശിശുമരണം തുടർക്കഥ; അഞ്ച് മാസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ചു
കടയില്‍ നിന്ന് മടങ്ങി വരുകയായിരുന്ന കുട്ടിയെ കണ്ടതോടെ പ്രതി ബൈക്കില്‍ നിന്ന് ഇറങ്ങി നഗ്നത പ്രദര്‍ശിപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കുട്ടി നിലവിളിച്ചതോടെ നാട്ടുകാര്‍ ഓടിയെത്തി. എന്നാല്‍ അപ്പോഴേക്കും സുനീഷ് രക്ഷപ്പെട്ടു.
വാഹന നമ്പര്‍ ഉള്‍പ്പെടെ മുണ്ടക്കയം പൊലീസിന് പരാതി ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്.