വയനാട്: അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം റിപ്പോർട്ട് ചെയ്തു. അഞ്ച് മാസം പ്രായമുള്ള പെൺകുഞ്ഞാണ് മരണപ്പെട്ടത്. ഒസത്തിയൂരിലെ പവിത്ര വിഷ്ണു ദമ്പതികളുടെ മകളാണ് മരിച്ചത്. 25 ആഴ്ച മാത്രമായിരുന്നു കുഞ്ഞിന് പ്രായം.
നടൻ നൂബിൻ വിവാഹിതനാകുന്നു; പ്രിയതമയെ ചേർത്തുപിടിച്ച് സന്തോഷ വാർത്ത പങ്കിട്ട് താരം, വിഡിയോ
വെള്ളിയാഴ്ച തൃശുർ മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു യുവതി പ്രസവിച്ചത്. എന്നാൽ മാസം തികയാതെ പ്രസവിച്ചതിനാൽ കുഞ്ഞ് മരണപ്പെടുകയായിരുന്നു. ഗർഭിണിയായി അഞ്ചാം മാസമാണ് യുവതി പ്രസവിച്ചത്. അതേസമയം അട്ടപ്പാടിയിൽ ശിശുമരണം തുടർക്കഥയാകുകയാണ്. കഴിഞ്ഞ മാസം മൂന്ന് മാസം പ്രായമായ കുഞ്ഞും മരിച്ചിരുന്നു.
കാവുണ്ടിക്കൽ ഊരിലെ മണികണ്ഠൻ കൃഷ്ണവേണി ദമ്പതികളുടെ മകനാണ് മരിച്ചത്. ഇതോടെ അട്ടപ്പാടിയിൽ ഈ വർഷത്തെ ആറാമത്തെ ശിശു മരണമാണ് റിപ്പോർട്ട് ചെയ്യുന്നത്. മാർച്ച് 21ന് നാല് മാസം പ്രായമായ ആൺ കുഞ്ഞും മരിച്ചിരുന്നു. മേട്ടുവഴിയിൽ മരുതൻ ജിൻസി ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. ഇതിന് മുൻപ് ഒരു വയസ്സിനും രണ്ടു വയസ്സിനും ഇടയിൽ പ്രായമുള്ള രണ്ട് കുഞ്ഞുങ്ങൾ മരിച്ചിരുന്നു.