പരവൂര്‍: ജന്മനാ കാഴ്ചയില്ലെങ്കിലും അതൊന്നും സോനയെ തളര്‍ത്തിയിരുന്നില്ല, കഷ്ടപ്പെട്ട് പഠിച്ച് പ്ലസ് ടു പരീക്ഷയില്‍ മിന്നും വിജയം സ്വന്തമാക്കിയിരിക്കുകയാണ് ഈ മിടുക്കി. പ്ലസ്ടു പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും നേടിയാണ് സോന ജയിച്ചത്.
ശരിക്കു കണ്ണുനിറയെ കാണേണ്ട വിജയം തന്നെയാണ് സോനയുടേത്. പൂതക്കുളം ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ഹ്യുമാനിറ്റീസ് വിദ്യാര്‍ഥിയായ എസ്.പി.സോന ശിവന് അന്ധതയെ തോല്പിച്ചാണ് പ്ലസ്ടു പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും നേടിയത്.
10ാം ക്ലാസിലും എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചിരുന്നു. വേപ്പാലുംമൂട്ടില് കിഴക്കത്ത് വീട് ശിവശൈലത്തില്‍ വീട്ടില്‍ സദാശിവന്‍പിള്ളയുടെയും നീതയുടെയും മകളാണ്.
സഹോദരന് കാര്‍ത്തിക്. സിവില്‍ സര്‍വീസ് നേടാനുള്ള തയാറെടുപ്പിലാണു സോന. സോനയുടെ ആത്മവിശ്വാസത്തെയും കഠിനാധ്വാനത്തെയും നാട് ഒന്നടങ്കം അഭിനന്ദിക്കുകയാണിപ്പോള്‍.