ന്യൂഡല്‍ഹി: കുഞ്ഞിനെയും നെഞ്ചോട് ചേര്‍ത്തുപിടിച്ച് മെട്രോയില്‍ നിലത്തിരുന്ന് യാത്ര ചെയ്യുന്ന ഒരമ്മയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. കൈക്കുഞ്ഞുമായി കയറിയ അമ്മയ്ക്ക് സീറ്റ് നല്കാന് ആരും തയ്യാറായിരുന്നില്ല.
കുട്ടികളുമായി ദിവസവും ധാരാളം പേര് യാത്ര ചെയ്യുന്ന ഡല്‍ഹി മെട്രോയില്‍ നിന്നുള്ളതാണ് ഈ അമ്മയുടെയും കുഞ്ഞിന്റെയും ദൃശ്യങ്ങള്‍. എല്ലാവരും സീറ്റിലിരുന്ന് യാത്ര ചെയ്യുമ്പോള്‍ ഈ അമ്മ തന്റെ കൈക്കുഞ്ഞുമായി മെട്രോയുടെ ബേസിലാണ് ഇരിക്കുന്നത്. തന്റെ കുഞ്ഞിനെ മടിയില്‍ വച്ച് ചടഞ്ഞിരിക്കുകയാണ് ഈ അമ്മ.
also read: ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി, 28കാരന് ദാരുണാന്ത്യം
വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് പ്രതികരിച്ചത്. കൈക്കുഞ്ഞുമായി കയറിയ അമ്മയ്ക്ക് സീറ്റ് നല്‍കാതെ ആളുകള്‍ സുഖമായി ഇരിക്കുകയാണല്ലോ, എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വിമര്‍ശനം. ഐഎഎസ് ഉദ്യോഗസ്ഥന് അവനീഷ് ശരണ്‍ ആണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
आपकी डिग्री सिर्फ़ एक काग़ज़ का टुकड़ा है, अगर वो आपके व्यवहार में ना दिखे. pic.twitter.com/ZbVFn4EeAX
— Awanish Sharan (@AwanishSharan) June 18, 2022
യഥാര്‍ത്ഥ സ്വഭാവം വ്യക്തമാക്കുന്നത് ബിരുദമല്ല, പകരം പെരുമാറ്റമാണെന്നാണ് ട്വീറ്റില്‍ അവനീഷ് ശരണ്‍ കുറിച്ചത്. ഏഴ് ലക്ഷത്തിലധികം ആളുകളാണ് വീഡിയോ കണ്ടത്.