തിരുവനന്തപുരം: സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ട ശേഷം മകനെയും കൊണ്ട് ജീവനൊടുക്കി പിതാവ്. നെടുമങ്ങാട് കരിപ്പൂര്‍ മല്ലമ്പ്രക്കോണത്ത് പ്രകാശ് ദേവരാജനും (50) മകനുമാണ് (12) മരണപ്പെട്ടത്. കാര്‍ ടാങ്കര്‍ ലോറിയിലോട്ട് ഇടിച്ചുകയറ്റിയാണ് ആത്മഹത്യ.
ആറ്റിങ്ങല്‍ മാമത്താണ് അപകടം. ഇന്നലെ രാത്രി 11 മണിയോടെ ആയിരുന്നു സംഭവം. കൊല്ലത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോയ ടാങ്കര്‍ ലോറിയില്‍ എതിര് ദിശയില്‍ വന്ന കാര്‍ ഇടിച്ചു കയറ്റുകയായിരുന്നുവെന്നാണ് വിവരം. ഇരുവരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.
ദേവരാജന്റെ കാറിനുള്ളില്‍ നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെടുത്തതായി സൂചനയുണ്ട്. വിദേശത്ത് താമസിക്കുന്ന ഭാര്യയെ കുറിച്ചും ഭാര്യയുടെ സുഹൃത്തുക്കളെ കുറിച്ചും കത്തില്‍ സൂചകള്‍ ഉള്ളതായി പറയുന്നു. പ്രകാശ് ദേവരാജന്റെ ഫേസ്ബുക്ക് പോസ്റ്റിലും മറ്റും ആത്മഹത്യ സൂചനയുള്ള പോസ്റ്റുകള്‍ ഇട്ടിരുന്നു.
‘എന്റെയും മക്കളുടെയും മരണത്തിന് കാരണക്കാരായ ഇവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കണമെന്ന് അപേക്ഷിക്കുന്നു’- എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. ഭാര്യ അടക്കം അഞ്ചുപേരുടെ ചിത്രങ്ങളും പേരും പോസ്റ്റിനൊപ്പമുണ്ട്.
അതേസമയം, ഇത് സംബന്ധിച്ച് പോലീസ് സ്ഥിരീകരണം നല്‍കിയിട്ടില്ല. മൃതദേഹങ്ങള്‍ വലിയകുന്ന് താലൂക്ക് ആശുപത്രിയില്‍ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.