കണ്ണൂര്‍: കണ്ണൂരില്‍ പോലീസുദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തളിപ്പറമ്പില്‍ ഡിവൈഎസ്പി ഓഫീസിലെ ഗ്രേഡ് എസ് ഐ കെ വി സജീവനെയാണ് പൊലീസ് ക്വാര്‍ട്ടേഴ്സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അമ്പത്തിയൊന്ന് വയസ്സായിരുന്നു.
ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. പൊലീസുകാര്‍ വിശ്രമിക്കാറുള്ള മുറിക്കകത്ത് വാതില്‍ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. സഹപ്രവര്‍ത്തകര്‍ വിളിച്ചിട്ടും പ്രതികരിക്കാതിരുന്നകിനാല് വാതില്‍ തകര്‍ത്ത് അകത്ത് കയറിയപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
also read; അമ്മായിമ്മയെ മര്‍ദിച്ച് കാല് തല്ലിയൊടിച്ച് മുങ്ങി, യൂട്യൂബര്‍ പിടിയില്‍
ചപ്പാരപ്പടവ് ഗ്രാമപ്പഞ്ചായത്ത് മുന്‍ പ്രസിഡന്റും ശാസ്ത്രസാഹിത്യ പരിഷത്ത് മുന്‍ സംസ്ഥാന സെക്രട്ടറിയുമായിരുന്ന പരേതനായ കെ. മാധവന് മാസ്റ്റര്‍ ആണ് അച്ഛന്.
അമ്മ: കാര്‍ത്യായനി. ഭാര്യ: ബിന്ദു സെയ്ന്റ് പോള്‍സ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍, തൃച്ചംബരത്തെ അധ്യാപികയാണ്. മക്കള്‍: സാന്ദ്ര, സായന്ത്. ഇന്ന് ഉച്ചയ്ക്ക് 12-ന് പട്ടപ്പാറ പൊതുശ്മശാനത്തില്‍ സംസ്കാരം നടക്കും.