ഇരിങ്ങാലക്കുട: ബസ് ജീവനക്കാരുടെ സമയോജിതമായ ഇടപെടലിലൂടെ ബസ് യാത്രയ്ക്കിടെ ശാരീരികാസ്വസ്ഥ്യം അനുഭവപ്പെട്ട യുവതിക്ക് പുതുജീവന്‍. തൃശ്ശൂരിലാണ് സംഭവം. അസീദ ബീഗത്തിനാണ് തൃശൂര്‍-കൊടുങ്ങല്ലൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന പൂജ എന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസിലെ ഡ്രൈവര്‍ വിഷ്ണു, കണ്ടക്ടര്‍ രഞ്ജിത്ത് എന്നിവര്‍ തുണയായത്.
എസ്എന്‍ പുരത്ത് ഹോട്ടല്‍ ജീവനക്കാരനായ ആസാം സ്വദേശിയുടെ ഭാര്യയാണ് അസീദ. ഇന്നലെ രാവിലെ തൃശൂരില്‍ നിന്ന് കൊടുങ്ങല്ലൂരിലേക്ക് പോകുകയായിരുന്ന ബസ് വെള്ളാങ്ങല്ലൂരിലെത്തിയപ്പോഴാണ് സംഭവം. യാത്രക്കാരിയായ അസീദ ബീഗം ശ്വാസം കിട്ടാതെ അസ്വസ്ഥതയിലായി.
ഇത് കണ്ട ബസ് ജീവനക്കാര്‍ പിന്നെ ഒന്നും ആലോചിച്ചില്ല. തൊട്ടടുത്തുള്ള പെട്രോള്‍ പമ്പിലിട്ട് ബസ് തിരിച്ച് നേരെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിലേക്ക് പാഞ്ഞു. ആശുപത്രിയിലെത്തിച്ച് അടിയന്തര ചികിത്സ ലഭ്യമാക്കിയതോടെ യുവതി അപകടനില തരണം ചെയ്തു. ബസ് ജീവനക്കാര്‍ക്ക് കൈയ്യടിക്കുകയാണ് നാട്.