കോട്ടയം: അതിഥി തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. കോട്ടയത്താണ് നടുക്കുന്ന സംഭവം. ഒഡിഷ സ്വദേശിയായ ശിക്ഷക് എന്നയാളാണ് വേട്ടേറ്റു മരിച്ചത്.
സംഭവത്തില്‍ മറ്റൊരു ഒഡീഷ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. രാജേന്ദ്ര ഗൗഡ എന്നയാളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ശിക്ഷക് തന്റെ ഭാര്യയെക്കുറിച്ച് അശ്ലീലം സംസാരിച്ചതാണ് കൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് രാജേന്ദ്ര ഗൗഡ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
also read: മമ്പാട് തുണിക്കടയുടെ ഗോഡൗണിൽ യുവാവ് തൂങ്ങി മരിച്ച നിലയിൽ; ദുരൂഹത
ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനൊടുവില്‍ ശിക്ഷകിനെ രാജേന്ദ്ര ഗൗഡ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പൊലീസ് സംഭവ സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്.