മലപ്പുറം: മമ്പാട് തുണിക്കടയുടെ ഗോഡൗണിൽ ദുരൂഹ സാഹചര്യത്തിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പാണ്ടിക്കാട് സ്വദേശി മുജീബിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഗോഡൗണിൽ മൃതദേഹം ആദ്യം കണ്ടെത്തിയ ജീവനക്കാരാണ് പൊലീസിനെവിവരം അറിയിച്ചത്.
ഉടമയും ജീവനക്കാരും ഉൾപ്പെടെയുള്ളവരെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. വിരലടയാള വിദഗ്ദർ സ്ഥലത്തെത്തി പരിശോധനകൾ നടത്തി. പോസ്റ്റുമോർട്ടത്തിന് ശേഷം മാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകു എന്ന് നിലമ്പൂർ പൊലീസ് അറിയിച്ചു.