കണ്ണൂര്‍: നിയന്ത്രണം വിട്ട പിക്ക് വാന്‍ ദേഹത്തേക്ക് പാഞ്ഞുകയറി രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. കണ്ണപുരത്താണ് നടുക്കുന്ന സംഭവം. കണ്ണപുരം യോഗശാല സ്വദേശി എം നൗഫല്‍, പാപ്പിനിശ്ശേരി വെസ്റ്റ് സ്വദേശി അബ്ദുള്‍ സമദ് എന്നിവരാണ് അപകടത്തില്‍ മരിച്ചത്.
അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. റോഡ് സൈഡില്‍ നില്ക്കുന്നവരുടെ ദേഹത്തേക്ക് വാഹനം പാഞ്ഞുകയറിയാണ് അപകടം ഉണ്ടായത്. നൗഫലും അബ്ദുള്‍ സമദും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
also read: കാലവര്‍ഷം കനക്കുന്നു, ഇടിമിന്നലോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യത, വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
കണ്ണപുരത്ത് ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ സ്കൂട്ടര്‍ യാത്രക്കാരനെയും റോഡരികില്‍ നില്ക്കുന്ന ആളുകളെയും ഇടിക്കുകയായിരുന്നു. അപകടം നാടിനെ ഒന്നടഹ്കം നടുക്കിയിരിക്കുകയാണ്.