ഇടുക്കി: ഇടുക്കിയില്‍ അറുപത്തിയഞ്ചുകാരി പേ വിഷബാധയേറ്റ് മരിച്ചു. മുരിക്കാശ്ശേരിക്കു സമീപം തേക്കിന്തണ്ട് സ്വദേശി തോട്ടക്കാട്ട് ശങ്കരന്റെ ഭാര്യ ഓമനയാണ് മരിച്ചത്. രണ്ടു മാസം മുന്‍പാണ് ഓമനക്ക് തെരുവുനായയുടെ കടിയേറ്റത്.
എന്നാല്‍ ഇവര്‍ ഇക്കാര്യം ആരോടും പറഞ്ഞിരുന്നില്ല. തെരുവുനായയുടെ കടിയേറ്റത് ഇവര്‍ കാര്യമായി എടുത്തിരുന്നില്ല. വലിയ മുറിവൊന്നുമുണ്ടായിരുന്നില്ല. അതിനാല്‍ വെളളമുപയോഗിച്ച് കഴുകി. പിന്നീട് ആ കാര്യം ഓമന മറന്നു.
എന്നാല്‍ കഴിഞ്ഞ ദിവസം രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയതോടെ ഇവരെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇവിടെ ചികിത്സയില്‍ കഴിയവെ ഇന്നലെ രാത്രി മരണം സംഭവിക്കുകയായിരുന്നു.