പത്തനംതിട്ട: നഴ്സുമാര്‍ വസ്ത്രം മാറുന്ന ദൃശ്യങ്ങള്‍ ഒളിഞ്ഞിരുന്ന് മൊബൈലില്‍ പകര്‍ത്തിയ മുപ്പത്തിയഞ്ചുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട ജില്ലയിലാണ് സംഭവം.
പന്തളം കുരമ്പാല പാലമുരുപ്പേല്‍ ലക്ഷം വീട് കോളനിയില്‍ മാരിയപ്പന് ആണ് പിടിയിലായത്. പന്തളത്തെ ഒരു സ്വകാര്യ ആശുപത്രിയിലാണ് സംഭവം. ഇതേ സ്ഥാപനത്തിലെ തന്നെ ജീവനക്കാരനാണ് അറസ്റ്റിലായ മാരിയപ്പന്.
also read; കളരി പഠിക്കാനെത്തിയ 14കാരനെ പീഡിപ്പിച്ചു, 62കാരനായ ഗുരുക്കള്‍ അറസ്റ്റില്‍
വസ്ത്രം മാറുന്നത് പ്രതി ഒളിഞ്ഞുനിന്ന് മൊബൈലില്‍ പകര്‍ത്തുന്നത് നഴ്സുമാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് നഴ്സുമാര്‍ ആശുപത്രി അധികൃതര്‍ക്ക് പരാതി നല്‍കുകയായിരുന്നു. ഇതേ തുടര്‍ന്ന് അധികൃതര്‍ പോലീസില്‍ പരാതി നല്കി. പന്തളം പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ പിന്നീട് ജാമ്യത്തില്‍ വിട്ടു.