തിരുവനന്തപുരം: കളരി പഠിക്കാനെത്തിയ ആണ്‍കുട്ടിയെ പീഡിപ്പിച്ച അറുപത്തിരണ്ടുകാരനായ ഗുരുക്കള്‍ അറസ്റ്റില്‍. തിരുവനന്തപുരത്താണ് ഞെട്ടിക്കുന്ന സംഭവം. നെയ്യാറ്റിന്‍കര സ്വദേശി പുഷ്പരാജ് എന്ന് വിളിക്കുന്ന പുഷ്പാകരന്‍ ആണ് പിടിയിലായത്.
പതിനാലുവയസ്സുകാരനാണ് പീഡനത്തിനിരയായത്. ചേര്‍ത്തല നഗരസഭ പരിധിയില്‍ ഇരുപത്തിനാലാം വാര്‍ഡില്‍ സെന്റ് മാര്ട്ടിന് പ്രദേശത്ത് വാടകയ്ക്ക് താമസിച്ച് കളരി അഭ്യസിപ്പിക്കുകയായിരുന്നു ഇയാള്‍. കുട്ടി കളരി പഠിക്കാന്‍ പോകാതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് വിവരം പുറത്തറിയുന്നത്.
also read: കഞ്ചാവ് വില്‍പ്പന, വീട്ടില്‍ നിന്നും പിടികൂടിയത് 9.6 കിലോ കഞ്ചാവ്, അഭിഭാഷകന് അറസ്റ്റില്‍
ചേര്‍ത്തലയുടെ വിവിധസ്ഥലങ്ങളില്‍ വാടകയ്ക്ക് താമസിച്ച് ഇയാള്‍ കളരി പരിശീലനം നടത്തിയിരുന്നതായി ചേര്‍ത്തല പൊലീസ് വ്യക്തമാക്കി.കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പുഷ്പാകരനെതിരെ പോക്സോ കേസെടുത്ത് അറസ്റ്റ് ചെയ്തത്.