തിരുവനന്തപുരം: തിരുവനന്തപുരത്ത് കഞ്ചാവ് വില്‍പ്പനക്കേസില്‍ അഭിഭാഷകന് അറസ്റ്റില്‍. വഞ്ചിയൂര്‍ കോടതിയിലെ അഭിഭാഷകനായ അഡ്വ. ആഷിക്ക് പ്രതാപന് നായരെയാണ് എക്സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ അറസ്റ്റ് ചെയ്തത്. ഒളിവില്‍ കഴിയവെയാണ് അറസ്റ്റ്.
തമ്പാനൂരിലെ ആളൊഴിഞ്ഞ വീട്ടില്‍ നിന്ന് രണ്ട് മാസം മുന്‍പ് കഞ്ചാവ് ശേഖരം പിടികൂടിയിരുന്നു. ഒളിവിലായിരുന്ന ആഷിക്ക് ഇന്ന് രാവിലെ വീട്ടിലെത്തിയെന്ന വിവരം എക്സൈസിന് ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് എക്സൈസ് സംഘം വീട്ടില്‍ എത്തി അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരം ആയുര്‍വേദ കോളേജിന് സമീപമുളള വീട്ടില്‍ നിന്നും 9.6 കിലോ കഞ്ചാവാണ് എക്സൈസ് പിടികൂടിയത്. തമിഴ്നാട്ടില്‍ നിന്ന് തിരുവനന്തപുരത്ത് കൊണ്ടുവന്ന് വില്പനയ്ക്ക് സൂക്ഷിച്ചതെന്നാണ് അന്ന് അന്വേഷണത്തില്‍ കണ്ടെത്തിയത്.
ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് ആശിഷിക്കിന്റെ വീടാണ് എന്നത് വ്യക്തമായത്.ഇതോടെ കേസിലെ അഭിഭാഷകന്റെ പങ്ക് വ്യക്തമായതോടെയാണ് എക്സൈസ് സംഘം ഇയാളെ അറസ്റ്റ് ചെയ്തത്.