തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിദിന രോഗികള്‍ മൂവായിരത്തിന് മുകളില്‍. തുടര്‍ച്ചയായ നാലാംദിവസമാണ് രോഗികളുടെ എണ്ണം മൂവായിരത്തിന് മുകളിലെത്തുന്നത്. ഇന്ന് 3252 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ മണിക്കൂറുകളില്‍ ഏഴുപേരാണ് കോവിഡ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. ജില്ലാടിസ്ഥാനത്തില്‍ എറണാകുളത്ത് തന്നെയാണ് ഏറ്റവുമധികം കോവിഡ് രോഗികളുള്ളതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്ന് 841 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
also: നാത്തൂന് പോര്, അഴുക്കുചാലില്‍ വീണിട്ടും പൊരിഞ്ഞ അടി, വീഡിയോ വൈറല്‍
കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്നും മുന്നറിയിപ്പ് നല്കി.