ഇടുക്കി: മൂന്നരവയസ്സുകാരിയെ കാണാനില്ല. ഇടുക്കി ജില്ലയിലെ രാജകുമാരിയിലാണ് സംഭവം. ഇതര സംസ്ഥാന തൊഴിലാളികളുടെ മകളെയാണ് കാണാതായത്. മധ്യപ്രദേശ് സ്വദേശികളായ ലക്ഷ്മണന്-ജ്യോതി ദമ്പതികളുടെ മകള്‍ ജെസീക്കയെയാണ് കാണാതായത്.
ഇന്നലെ വൈകിട്ട് മൂന്നു മണിയോടെയായിരുന്നു സംഭവം. കുട്ടിയുടെ മാതാപിതാക്കള്‍ ഏലത്തോട്ടത്തില്‍ ജോലി ചെയ്യുകയായിരുന്നു. സമീപത്തുതന്നെ കാണാതായ കുട്ടിയും മറ്റൊരു കുട്ടിയും കളിച്ചു കൊണ്ടിരിക്കുകയായിരുന്നു. പിന്നീട് കുട്ടിയെ കാണാതാവുകയായിരുന്നു.
also read: കാലവര്‍ഷം കനക്കും, ഇന്നുമുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത, ജാഗ്രതാനിര്‍ദേശം
തുടര്‍ന്ന് ചുറ്റുപാടും പരിശോധിച്ചു. എന്നാല്‍ ഫലമുണ്ടായില്ല. പോലീസും ഫയര്‍ ഫോഴ്സും നാട്ടുകാരും തെരച്ചില്‍ നടത്തുന്നിവരികയാണ്.