തിരുവനന്തപുരം: വഴിയരികില്‍ അവശനിലയില്‍ കിടന്നിരുന്ന കേഴ മാനിനെ കൊന്ന് കറിവെച്ച് വനപാലകര്‍. തിരുവനന്തപുരം ചൂളിയാമല സെക്ഷനിലാണ് സംഭവം. ഏകദേശം പതിനഞ്ച് കിലോയോളം വലിപ്പമുള്ള കേഴമാനിനെയാണ് കൊന്ന് കറിവെച്ച് കഴിച്ചതെന്നാണ് വിവരം.
ജൂണ്‍ പത്താം തിയതിയാണ് സംഭവം. വഴിയരികില്‍ കേഴമാനിനെ അവശനിലയില്‍ നാട്ടുകാരാണ് കണ്ടെത്തിയത്. ഉടന്‍ തന്നെ നാട്ടുകാര്‍ വനം വകുപ്പിനെ വിവരമറിയിക്കുകയും ചെയ്തു. രണ്ട് വനപാലകരെത്തി മാനിനെ കസ്റ്റഡിയിലെടുത്ത് മടങ്ങി.
also read: ബന്ധുവായ യുവതിയുടെ വിയോഗം തളര്‍ത്തി, അതേ ചിതയില്‍ ചാടി ജീവിതം അവസാനിപ്പിച്ച് യുവാവ്
സെക്ഷന്‍ ഫോറസ്റ്റ് ഓഫിസിലെത്തിച്ച് ഇറച്ചിയാക്കി പാകം ചെയ്തെന്നാണ് വിവരം. ഗുരുതര കുറ്റകൃത്യമായിട്ടും ഉദ്യോഗസ്ഥരെ സംരക്ഷിക്കാന്‍ ഉന്നതരടക്കം വിവരം രഹസ്യമാക്കി വച്ചെന്നും ആക്ഷേപമുണ്ട്. സംഭവത്തില്‍ വനം വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു.