ഭോപ്പാല്‍: അടുത്ത ബന്ധുവായ യുവതിയുടെ വിയോഗം താങ്ങാനാവാതെ യുവാവ് ജീവനൊടുക്കി. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. യുവതിയുടെ അതേ ചിതയില്‍ ചാടിയാണ് യുവാവ് ജീവനൊടുക്കിയത്. കരണ്‍ (21) എന്ന യുവാവാണ് മരിച്ചത്.
അടുത്ത ബന്ധുവായ ജ്യോതി ദാഗയെന്ന യുവതിയുടെ വിയോഗത്തെ തുടര്‍ന്നാണ് ആത്മഹത്യ. വെള്ളിയാഴ്ച കാല്‍വഴുതി കിണറ്റില്‍ വീണതിനെ തുടര്‍ന്നാണ് ജ്യോതി ദാഗ മരിച്ചത്. ശനിയാഴ്ചയാണ് ഇവരുടെ അന്ത്യകര്‍മങ്ങള്‍ നടത്തിയത്. ചടങ്ങുകള്‍ക്ക് ശേഷം ബന്ധുക്കള്‍ തിരികെ വീടുകളിലേക്ക് മടങ്ങി.
also read: സ്വര്‍ണ്ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍, ഇന്നത്തെ വില ഇങ്ങനെ
എന്നാല്‍ കരണ്‍ ശ്മശാനത്തിലേക്ക് തിരികെ എത്തി. കത്തിയെരിയുന്ന ചിതയ്ക്ക് മുന്നില്‍ നമസ്കരിച്ച ശേഷം തീയിലേക്ക് എടുത്ത് ചാടുകയായിരുന്നു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ഓടിയെത്തിയെങ്കിലും വൈകിപ്പോയിരുന്നു. തീയില്‍ നിന്ന് കരണിനെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.