കോഴിക്കോട്: നാദാപുരം പേരോട് വെച്ച് കോളേജ് വിദ്യാർഥിനിയായ 20കാരിയെ യുവാവ് വെട്ടിപരിക്കേൽപ്പിച്ചു. കല്ലാച്ചി സ്വദേശിയായ യുവാവാണ് പേരോട് സ്വദേശിനിയും മൂന്നാംവർഷ ബിരുദ വിദ്യാർഥിനിയുമായ പെൺകുട്ടിയെ ആക്രമിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം.
ഇയാൽ ആക്രമണത്തിന് ശേഷം ആത്മഹത്യ ചെയ്യാനും ശ്രമിച്ചു. കൈഞരമ്പ് മുറിച്ചാണ് ആത്മഹത്യാശ്രമം നടത്തിയത്. രണ്ടുപേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിദ്യാർത്ഥിനിയുടെ തലയുടെ പുറകിലാണ് വെട്ടേറ്റത്.
വെട്ടിപ്പരിക്കേൽപ്പിച്ച യുവാവ് തൊട്ടുപിന്നാലെ കൈഞരമ്പ് മുറിച്ച് ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു. പ്രണയനൈരാശ്യത്തെ തുടർന്നാണ് പെൺകുട്ടിയെ ആക്രമിച്ചതെന്നാണ് പ്രതിയുടെ മൊഴി. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.