തിരുവനന്തപുരം: വര്‍ക്കലയില്‍ യുവതി ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്തതിന് കാരണം ഭര്‍ത്താവിന്റെയും ഭര്‍തൃ വീട്ടുകാരുടെയും പീഡനമാണെന്ന് പരാതി. വര്‍ക്കല സ്വദേശി ശരത്തിന്റെ ഭാര്യയും ചേര്‍ത്തല മരുത്തോര്‍വട്ടം മാര്‍ത്താണ്ടംചിറ സോമശഖരന്‍ നായരുടെ മകളുമായ യമുന മോള് ആണ് മരിച്ചത്.
സംഭവത്തില്‍ യുവതിയുടെ വീട്ടുകാര്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പരാതിയില്‍ ഇതുവരെയും പൊലീസ് നടപടിയൊന്നും എടുത്തിട്ടില്ലെന്നാണ് യമുനമോളുടെ കുടുംബം പറയുന്നത്. മേയ് 29 ന് പുലര്‍ച്ചെയാണ് യമുന മോള് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിക്കുന്നത്.
വര്‍ക്കലയിലെ വാടക വീട്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ യമുനമോള്‍ ആശുപത്രിയിലെത്തിച്ച ശേഷം മരിക്കുകയായിരുന്നു. വര്‍ക്കല സ്വദേശിയായ ശരത്തുമായി 2016 ല്‍ പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു.
ഭര്‍തൃവീട്ടില്‍ യുവതി നിരന്തരമായി ശാരീരികവും മാനസികവുമായ പീഡനത്തിനിരയായെന്നാണ് കുടുംബത്തിന്റെ പരാതി .യമുന മോളെ അടിക്കുന്ന ദൃശ്യങ്ങളുണ്ടെന്നും ബന്ധുക്കള്‍ പറയുന്നു.സ്പെഷല്‍ സ്കൂള്‍ അധ്യാപികയായിരുന്നു യമുന മോള് .