തൃശ്ശൂര്‍: : സിപിഐഎം നേതാവ് കുഴഞ്ഞു വീണു മരിച്ചു. തൃശ്ശൂരിലാണ് സംഭവം. വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലര്‍ കെ ശ്രീകുമാര്‍ ആണ് മരിച്ചത്. അറുപത്തിരണ്ട് വയസ്സായിരുന്നു.
ഇന്ന് രാവിലെയാണ് സംഭവം. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിന് പിന്നാലെ ശ്രീകുമാര്‍ വീട്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നു.
also read: അമ്മയെ തൂണില്‍ കെട്ടിയിട്ട് ക്രൂരമര്‍ദനം, ചോദ്യം ചെയ്ത വാര്‍ഡ് മെമ്പറെയും തല്ലി, യുവതിക്കെതിരെ കേസ്
ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിക്കുകയായിരുന്നു. സിപിഐഎം അത്താണി മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയാണ് ഇദ്ദേഹം. വടക്കാഞ്ചേരി നഗരസഭ ഡിവിഷന് 31ാം വാര്‍ഡ് കൗണ്‍സിലറും തൊഴിലുറപ്പ് തൊഴിലാളി യൂണിയന് അത്താണി മേഖല പ്രസിഡന്റുമായിരുന്നു കെ ശ്രീകുമാര്‍.