കണ്ണൂര്‍: മദ്യലഹരിയില്‍ വൃദ്ധനായ അച്ഛനെ നിലത്തിട്ട് ചവിട്ടി മകന്. കണ്ണൂര്‍ ജില്ലയിലെ പേരാവൂരിലാണ് നടുക്കുന്ന സംഭവം. ചൗള നഗര്‍ എടാട്ട് വീട്ടില്‍ പാപ്പച്ചനെയാണ് മകന് മാര്ട്ടിന് ഫിലിപ്പ് ക്രൂരമായി മര്‍ദിച്ചത്. സംഭവത്തില്‍ മാര്ട്ടിന് ഫിലിപ്പിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. മദ്യലഹരിയില്‍ മാര്ട്ടിന് വീട്ടിനകത്തുള്ള സാധനങ്ങള്‍ പുറത്തേക്ക് വലിച്ചിട്ട് അടിച്ചുതകര്‍ക്കുകയും ചെയ്തു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. മദ്യപിച്ചെത്തി ഇയാള്‍ അച്ഛനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ വീട്ടുകാര്‍ തന്നെയാണ് മൊബൈലില്‍ പകര്‍ത്തിയത്.
also read: നിയന്ത്രണം വിട്ട് ബസ് കൊക്കയിലേക്ക് മറിഞ്ഞു, 26 തീര്‍ത്ഥാടകര്‍ക്ക് ദാരുണാന്ത്യം, നടുക്കുന്ന സംഭവം
ഇതില്‍ പ്രകോപിതനായാണ് മാര്ട്ടീന് വീട്ടിലെ സാധനങ്ങളെല്ലാം പുറത്തേക്ക് വലിച്ചിട്ട് അടിച്ച് തകര്‍ത്തത്. ഇയാള്‍ കടുത്ത മദ്യപാനിയാണെന്ന് നാട്ടുകാര്‍ പറയുന്നു. നേരത്തെ വാടകയ്ക്ക് താമസിച്ച് സ്ഥലത്തുനിന്നും ഇയാള്‍ സമാനമായ രീതിയില്‍ പെരുമാറിയിരുന്നു.
സംഭവത്തിന് ശേഷം ഒളിവില്‍ പോയ മാര്ട്ടീനെ മൊബൈല്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്. പിതാവിനെ മര്‍ദ്ദിക്കുന്നത് ഏറെ നേരം തുടര്‍ന്നപ്പോഴാണ് വീട്ടുകാര്‍ ദൃശ്യം പകര്‍ത്തിയത്. മാര്ട്ടീന് ഫിലിപ്പിനെതിരെ കേസ് എടുത്തതായി പൊലീസ് പറഞ്ഞു.