ഡെറാഡൂണ്‍: ബസ് കൊക്കയിലേക്ക് മറിഞ്ഞ് 26 തീര്‍ത്ഥാടകര്‍ മരിച്ചു. ഉത്തരാഖണ്ഡിലാണ് നടുക്കുന്ന സംഭവം. തീര്‍ത്ഥാടന കേന്ദ്രമായ യമുനോത്രിയിലേക്ക് പോകുകയായിരുന്ന ബസ്സാണ് കൊക്കയിലേക്ക് മറിഞ്ഞത്. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി അനുശോചനം രേഖപ്പെടുത്തി.
അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ചയായിരുന്നു അപകടം. 28 യാത്രക്കാരുമായി യമുനോത്രിയിലേക്ക് പുറപ്പെട്ട ബസ്സാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ വീതവും പരുക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും കേന്ദ്രസര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
also read: കളിക്കുന്നതിനിടെ മണ്ണെണ്ണ കുടിച്ചു, ഒന്നരവയസ്സുകാരന് ദാരുണാന്ത്യം
സംസ്ഥാന സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ പ്രാദേശിക ഭരണകൂടം സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തി വരികയാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്. സംസ്ഥാന ഭരണകൂടവും റെസ്ക്യൂ ടീമുകളും സ്ഥലത്തുണ്ടെന്നും കണ്ട്രോള് റൂമില്‍ എത്തിയ ശേഷം സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കര്‍ സിംഗ് ധാമി അറിയിച്ചു.