മലപ്പുറം: പോക്സോ കേസില്‍ അധ്യാപകന് അറസ്റ്റില്‍. മലപ്പുറത്താണ് നടുക്കുന്ന സംഭവം. മേപ്പാടം സ്വദേശി അബ്ദുസലാമാണ് അറസ്റ്റിലായത്. വിദ്യാര്‍ത്ഥിനിയാണ് ഇയാള്‍ക്കെതിരെ പരാതി നല്‍കിയത്, ഒട്ടേറെ തവണ അധ്യാപകന് പീഡിപ്പിച്ചതായി പെണ്‍കുട്ടി മൊഴി നല്കി.
15കാരിയാണ് സ്വകാര്യ സ്കൂളിലെ അധ്യാപകനെതിരെ പരാതി നല്‍കിയത്. 57കാരനായ അധ്യാപകന് തന്നെ പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്ന് പെണ്‍കുട്ടി പൊലീസില്‍ മൊഴി നല്കി.
also read: പനിയും വയറിളക്കവും; രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് നോറോ വൈറസ് ബാധ സ്ഥിരീകരിച്ചു
ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ സഹായത്തോടെയാണ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയത്. അധ്യാപകന് പീഡിപ്പിച്ചെന്ന് കുട്ടി മാതാപിതാക്കളോട് പറഞ്ഞതോടെയാണ് വിവരം പുറത്തറിയുന്നത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.