തിരുവനന്തപുരം: തിരുവനന്തപുരത്ത് രണ്ടു കുട്ടികള്‍ക്ക് നോറോ വൈറസ് സ്ഥിരീകരിച്ചു. വിഴിഞ്ഞം ഉച്ചക്കട എല്‍എം എല്‍പി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കുട്ടികളില്‍ പനിയും വയറിളക്കവും ഉണ്ടായതോടെയാണ് സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചത്.
മലിനമായ വെള്ളത്തിലൂടെയാണ് രോഗം പകരുന്നത്. കൂടുതല്‍ സാമ്പിളുകള്‍ അനലറ്റിക്കല്‍ ലാബിലേക്ക് അയച്ചിട്ടുണ്ട്. സ്കൂളുകളിലെ ഭക്ഷ്യവിഷബാധയുടെ പശ്ചാത്തലത്തില്‍ ഉച്ചഭക്ഷണ പദ്ധതി കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ ഇന്ന് യോഗം ചേരും.
ഭക്ഷ്യ സിവില്‍ സപ്ളൈസ് മന്ത്രി ജി ആര് അനില്‍, ഭക്ഷ്യസുരക്ഷാകമ്മിഷണര്‍ , പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കായംകുളത്തും തിരുവനന്തപുരം ഉച്ചക്കടയിലും സ്കൂളുകളില്‍ ഭക്ഷ്യവിഷബാധയുണ്ടായിരുന്നു.
പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്കും ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ക്കും അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് ആരോഗ്യ- വിദ്യാഭ്യാസ വകുപ്പ് മന്ത്രിമാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഭക്ഷ്യവിഷബാധ കേസുകള്‍ സംസ്ഥാനത്ത് ദിനംപ്രതി ഉയരുകയാണ്.