തിരുവനന്തപുരം: പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. തിരുവനന്തപുരത്തെ കല്ലമ്പലത്താണ് സംഭവം. നാവായിക്കുളം സ്വദേശി ജീവ മോഹനെയാണ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്നുപേജുള്ള ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.
മൊബൈല്‍ ഫോണിന്റെ ഉപയോഗത്തില്‍ അടിമപ്പെട്ടുവെന്നും പഠനത്തില്‍ ശ്രദ്ധിക്കാന്‍ കഴിയുന്നില്ലെന്നുമാണ് ആത്മഹത്യക്കുറിപ്പില്‍ പറയുന്നത്. അടുത്തിടെ നടന്ന ക്ലാസ് ടെസ്റ്റില്‍ മാര്‍ക്ക് കുറഞ്ഞിരുന്നു. ഇതിനു കാരണം തന്റെ മൊബൈല്‍ അഡിഷനാണെന്ന് തിരിച്ചറിഞ്ഞ് ആത്മഹത്യ ചെയ്യുന്നുവെന്നാണ് ആത്മഹത്യ കുറിപ്പ്.
also read: കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തര പീഡനം, അര്‍ച്ചനയുടെ മരണത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍
ഇന്നലെ ഉച്ചയ്ക്ക് ഒരു മണിക്കാണ് പെണ്‍കുട്ടിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പഠിക്കാന്‍ മിടുക്കിയായിരുന്നു ജീവ. പത്താം ക്ലാസ് പരീക്ഷയില്‍ എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചിരുന്ന ജീവ പ്ലസ് വണ്‍ എത്തിയപ്പോള്‍ പഠനത്തില്‍ പിന്നോക്കം പോയിരുന്നു. അതേസമയം, പെണ്‍കുട്ടി കൊറിയന്‍ ബാന്‍ഡുകളുടെ യൂടൂബ് വീഡിയോകളില്‍ ആസക്തയായിരുന്നുവെന്നു ബന്ധുക്കള്‍ പറഞ്ഞു.
കൊറിയന്‍ യൂടൂബ് വീഡിയോകളുടെ സ്ഥിരം കാഴ്ചക്കാരിയായിരുന്നു. സാമൂഹ്യ മാധ്യമങ്ങളുടെ അമിത ഉപയോഗം ഗെയിമുകളിലെ ആസക്തി എന്നിവ പൊലീസ് പരിശോധിച്ചു വരികയാണ് . കൊറിയന്‍ ബാന്‍ഡുകളുടെ വീഡിയോയാണ് കൂട്ടിയെ മൊബൈലിന്റെ അമിത ഉപയോഗത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് കരുതുന്നത്.