വര്‍ഷങ്ങളായി നീട്ടിവളര്‍ത്തിയ തലമുടി കാന്‍സര്‍ രോഗികള്‍ക്ക് നല്‍കാനൊരുങ്ങി ഒരു മിടുക്കന്. പാലക്കാട് ജില്ലയിലെ കണ്ണമ്പ്രത്തെ സമന്വയ് എന്ന വിദ്യാര്‍ത്ഥിയാണ് രണ്ടുവര്‍ഷത്തോളമായി നീട്ടിവളര്‍ത്തിയ തന്റെ തലമുടി കാന്‍സര്‍ രോഗികള്‍ക്ക് നല്‍കാനൊരുങ്ങുന്നത്.
മുടി നീട്ടിവളര്‍ത്തിയ സമന്വയിനെ സുഹൃത്തുക്കളടക്കം കളിയാക്കാറുണ്ടായിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തിലേറെയായി ആക്ഷേപങ്ങളും കുത്തുവാക്കുകളും നിരവധി നേരിട്ടെങ്കിലും അതിനെയെല്ലാം മറികടന്ന് വലിയൊരു ദൗത്യമാണ് ഈ പതിനൊന്നുകാരന് ചെയ്തത്.
മുടിയുടെ നീളം നാല്‍പ്പതു സെന്റിമീറ്റര്‍ കടന്നപ്പോള്‍ അത് കാന്‍സര്‍ രോഗികള്‍ക്കായി നല്‍കാനൊരുങ്ങുകയാണ് ഈ ആറാം ക്ലാസുകാരന്. സമന്വയിന്റെ സമുനസ്സിനെ അഭിനന്ദിക്കുകയാണ് ഇപ്പോള്‍ നാട് ഒന്നടങ്കം.