തൃശ്ശൂര്‍ : മദ്രസ വിദ്യാര്‍ഥിയെ അധ്യാപകന് മര്‍ദിച്ചെന്ന് പരാതി. എരുമപ്പെട്ടി പഴവൂരിലാണ് സംഭവം. പഴവൂര്‍ സ്വദേശിയായ 14 കാരനാണ് മദ്രസ അധ്യാപകന്റെ മര്‍ദനമേറ്റത്. പഴവൂര്‍ ജുമാ മസ്ജിദ് മദ്രസ സദര്‍ വന്ദേരി ഐരൂര്‍ സ്വദേശി ഖാസിം സഖാഫിക്കെതിരെ എരുമപ്പെട്ടി പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.
കഴിഞ്ഞ ദിവസമാണ് സംഭവം. കുട്ടിയുടെ മാതാപിതാക്കളാണ് പരാതി നല്‍കിയത്. കുട്ടി കൈയില്‍ വെള്ളി ബ്രേസ്ലെറ്റ് ധരിച്ച് ക്ലാസിലെത്തിയതാണ് അധ്യാപകനെ പ്രകോപിപ്പിച്ചത്. ഇതു ചോദ്യം ചെയ്തപ്പോള്‍ തന്റെ പിതാവ് പറഞ്ഞാണ് ബ്രേസ്ലെറ്റ് ധരിച്ചതെന്ന് കുട്ടി അറിയിച്ചു.
also read: 16കാരന് വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍
ഇതിനെ തുടര്‍ന്ന് അധ്യാപകന് കുട്ടിയെ വടി ഉപയോഗിച്ച് ശരീരമാസകലം മര്‍ദിച്ചെന്നാണ് പരാതി. അടിയേറ്റ് മുറിവ് പറ്റിയ വിദ്യാര്‍ത്ഥിയെ ആദ്യം വടക്കാഞ്ചേരി സര്‍ക്കാര്‍ ആശുപത്രിയിലും തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കുട്ടിയുടെ മൊഴിയെടുത്ത പൊലീസ് കേസെടുക്കുകയായിരുന്നു. അതേസമയം കുട്ടിയെ മര്‍ദ്ദിച്ച സംഭവത്തില്‍ അധ്യപകനെ മഹല്ല് കമ്മറ്റി ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു.