കോഴിക്കോട്: പ്ലസ്ടു വിദ്യാര്‍ത്ഥി വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍. താമരശ്ശേരി ചുങ്കം ഓര്‍ക്കിഡ് ഹൗസിംഗ് കോളനിയിലെ അധ്യാപക ദമ്പതികളായ സന്തോഷിന്റെയും ബിജിലിയുടെയും മകന് ആഷിഷ് കെ സന്തോഷ് ആണ് തൂങ്ങിമരിച്ചത്.
പതിനാറ് വയസ്സായിരുന്നു. താമരശ്ശേരി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ്. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 1.30 ന് കൊടുവള്ളി കാവുങ്ങല്‍ തറവാട് വീട്ടുവളപ്പില്‍. സഹോദരന്: അഭിനവ് കെ സന്തോഷ്.
also read: യൂട്യൂബ് വീഡിയോകള്‍ കണ്ട് നാടന്‍ ബോംബുകളും തോക്കുകളും നിര്‍മിച്ചു, യുവാക്കള്‍ പിടിയില്‍
പിതാവ് സന്തോഷ് മുണ്ടക്കല്‍ യുപി സ്കൂളിലെ പ്രധാന അധ്യാപകനാണ്, മാതാവ് കൊടുവള്ളി കെഎംഒ സ്കൂളിലെ അധ്യാപികയാണ്. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി താമരശ്ശേരി ചുങ്കം യൂണിറ്റ് പ്രസിഡന്റും മുന്‍ അധ്യാപകനുമായ എ പി ചന്തു മാസ്റ്ററുടെ ചെറുമകനാണ്.